ഹാൻസുമായി പിടിയിലായവർ എക്സൈസ് സംഘത്തിനൊപ്പം

ബിസ്കറ്റിനും മിഠായിക്കുമിടയിൽ ഒളിപ്പിച്ച 3000 കിലോ ഹാൻസ് പിടികൂടി -Video

വഴിക്കടവ്: ബിസ്കറ്റിനും മിഠായിക്കുമിടയിൽ ഒളിപ്പിച്ച് കടത്തിയ 3000 കിലോ ഹാൻസ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ പിടികൂടി. സംഭവത്തിൽ പാലക്കാട്‌ ജില്ലക്കാരായ കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹിമാൻ (35) എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. ഇവരിൽനിന്ന് രേഖകളില്ലാത്ത 1.29 ലക്ഷം രൂപയും പിടിച്ചെടുത്തു.

എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ്‌ സംഘവും സംയുക്തമായി വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ ഹാൻസ് പിടികൂടിയത്.


പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തെ മാസങ്ങളോളം എക്‌സൈസ് സംഘം നിരീക്ഷിച്ചാണ് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്തിയ ഹാൻസ് ലോഡ് പിടികൂടിയത്. ലോറിയിൽ പുറം ഭാഗത്ത്‌ പരിശോധനയിൽ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കറ്റുകൾഅടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ്‌ കടത്താനുള്ള ശ്രമമാണ് എക്‌സൈസ് പൊളിച്ചത്.

മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ മുഹമ്മദ്‌ ഷഫീഖ്, എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, വഴിക്കടവ് ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ പ്രമോദ്, പ്രിവന്റീവ് ഓഫിസർ റെജി തോമസ്, സൈബർ സെൽ പ്രിവെന്റീവ് ഓഫിസർ ഷിബു ശങ്കർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സതീഷ്, മുഹമ്മദ്‌ അഫ്സൽ, റെനിൽ എന്നിവരാണ് പരിശോധന നടത്തിയത്.


Tags:    
News Summary - 3000 Kg Hans caught from vazhikkadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT