തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 വിദ്യാർഥികളെ കന്യാകുമാരിയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ കന്യാകുമാരിയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ ഇവ​രെ കാണാതായത്. രാവിലെ സ്കൂളിൽ പോയ കുട്ടികൾ രാത്രി വൈകിയിട്ടും തിരിച്ചെത്താത്തത് വീട്ടുകാരിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തിയിരുന്നു.

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് കന്യാകുമാരിയിലേക്ക് പോയ ഇവരിലേക്ക് എത്തിയത്. മൂന്ന് പേരും വട്ടപ്പാറ എൽ.എം.എസ് സ്കൂൾ വിദ്യാർഥികളാണ്. വിദ്യാർഥികൾ സ്കൂൾവിട്ട ശേഷം രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാരുടെ പരാതിയിൽ വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങിയത്.

Tags:    
News Summary - 3 students missing from Thiruvananthapuram found in Kanyakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.