പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും നില ഗുരുതരമായിരുന്നു. അപകടത്തിൽപ്പെട്ട കലൂർ സ്വദേശി അഭിഷേക് നേരത്തെ മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെയാണ് ഏഴംഗ സംഘം പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേർ തിരയിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തിയെങ്കിലും അഭിഷേകിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽ അപകടനില തരണം ചെയ്തിരുന്നു.

പുതുവൈപ്പിൽ പ്രവർത്തിക്കുന്ന നീന്തൽ പരിശീലന ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    
News Summary - 3 dead in an accident at Puthuvype beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.