വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിെൻറ തീർഥാടന വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ മൂന്നുകോടി രൂപ െചലവില്‍ നിര്‍മിക്കുന്ന തീർഥാടനസൗകര്യ കേന്ദ്രത്തിെൻറ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റോമിലെ പുരാതന പള്ളികളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിെൻറ വളര്‍ച്ചയുടെ ചെറിയ ഘട്ടമാണ് ഈ കേന്ദ്രം. തീർഥാടന വിനോദസഞ്ചാര വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
ദേവാലയം സ്ഥിതിചെയ്യുന്ന തീരപ്രദേശത്തിെൻറ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് തീർഥാടനസൗകര്യകേന്ദ്രം ഒരുങ്ങുന്നത്. തീർഥാടന വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി വിവിധ തീർഥാടനകേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പില്‍ഗ്രിം സര്‍ക്യൂട്ട് രൂപവത്കരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഈ പദ്ധതിയിൽ ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പ്രാധാന്യം. 18 മാസംകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ് നേതൃത്വം നല്‍കുന്നത്.
ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ സ്വാഗതവും പാരിഷ് കൗണ്‍സില്‍ സെക്രട്ടറി നോര്‍ബല്‍ യൂജിന്‍ നന്ദിയും പറഞ്ഞു. ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് ഗോമസ്, വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ്, ശംഖുംമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന് ഫ്രെഡി, പാരിഷ് കൗണ്‍സില്‍ ജോയൻറ് സെക്രട്ടറി ഡെറന്സ് എച്ച് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.