തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗകേസു കളും മറ്റ് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോ ടതികള്‍ സ്ഥാപിക്കുന്നതിന് സാമൂഹികനീതി വകുപ്പ് ഭരണാനുമതി നല്കി ഉത്തരവ് പുറപ്പ െടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നാലും തൃശൂ ര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതമാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലയിലും ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും.
വനിത ശിശുവികസനവകുപ്പിെൻറ നേതൃത്വത്തില്‍ ഹൈകോടതി, നിയമവകുപ്പ്, ആഭ്യന്തരവകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങിനല്‍കാനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനുമാണ് ഇൗ നടപടി. സംസ്ഥാന സര്‍ക്കാറിെൻറ അഭ്യർഥന മാനിച്ച് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു.
ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 21 കോടി രൂപ വേണം. 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തും. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തികവര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഓരോ കോടതിയിലും പ്രതിവര്‍ഷം 165 കേസുകളെങ്കിലും തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. ഓരോ കോടതിയിലും ഒരു ജുഡീഷല്‍ ഓഫിസറും ഏഴ് സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരിക്കും.
ആവശ്യത്തിന് ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ലഭ്യമല്ലെങ്കില്‍ വിരമിച്ച ജുഡീഷ്യല്‍ ഓഫിസറെ നിയമിക്കും. ഹൈകോടതി നല്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 12234 പോക്സോ ബലാത്സംഗകേസുകളാണ് തീര്പ്പുകൽപിക്കാനുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.