വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 നാവികര്‍ ഗിനിയയിൽ തടവിലെന്ന് അഭ്യൂഹം

കടയ്ക്കല്‍: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത്​ ഉള്‍പ്പെടെ 26 നാവികര്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ തടവിലെന്ന് അഭ്യൂഹം. വിജിത്ത് ഉള്‍പ്പെടെ കപ്പൽ ജീവനക്കാരായ മൂന്ന് മലയാളികള്‍ 16 അംഗ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നാണ് വിവരം. പത്തുപേര്‍ വിദേശികളാണ്. ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടെന്നും കമ്പനി അത് നല്‍കിയതോടെ മോചനം സാധ്യമായെന്നും വിവരമുണ്ട്. എന്നാല്‍, ജീവനക്കാരെയും കപ്പലിനെയും നൈജീരിയക്ക്​ കൈമാറാനാണ് ഇപ്പോഴത്തെ നീക്കമെന്നും പറയുന്നു.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടു. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി. തുടർന്ന്​ ഗിനിയന്‍ നേവി കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് സൈന്യമാണെന്ന് അറിഞ്ഞതത്രെ.

എന്നാല്‍, ഗിനിയന്‍ നേവി എന്തിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന്​ വ്യക്തമല്ല. അതേസമയം വിജിത്ത്​ ​ജോലിചെയ്യുന്ന കപ്പലല്ല പിടിയിലായതെന്നും വിജിത്തിന്റെ കപ്പല്‍ നിയമപരമായ പ്രശ്‌നത്തില്‍ അകപ്പെട്ടുവെന്ന വിവരമാണുള്ളതെന്നും ബന്ധുക്കള്‍ 'മാധ്യമ'ത്തോട്​ പ്രതികരിച്ചു.

Tags:    
News Summary - 26 sailors, including Wismaya's brother, are rumored to be in captivity in Guinea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.