മഹേഷ്
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ്
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. പുഷ്പകണ്ടം ഉണ്ണിക്കുന്നേൽ മഹേഷിനെയാണ്(23) കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്. 2022 ൽ നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
2022 ൽ പ്രതിയുടെ ഓട്ടോയിൽ പെൺകുട്ടിയെ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസത്തെ കഠിന തടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി. മുൻ നെടുങ്കണ്ടം എസ്.എച്ച്.ഒ ബി.എസ് ബിനുവാണ് കേസ് ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.