ട്രെയിനിൽ നിന്ന് വീണു മരിച്ച നേഹ
അരൂർ: ആലപ്പുഴ-എറണാകുളം തീരദേശ റെയിൽപാതയിൽ യുവതിയെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ, പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തെ റെയിൽപാതയിലെ ചെറിയ വളവിനോട് ചേർന്നാണ് മൃതശരീരം കിടന്നത്. ഓടുന്ന തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസിൽ നിന്നായാരിക്കാം യുവതി താഴെ വീണതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.