2023- 24 കാലയളവിൽ 245 ക്വാറികൾക്ക് ഖനനാനുമതികൾ നൽകി- പി. രാജീവ്

കോഴിക്കോട് : 2023 24 കാലയളവിൽ 12 ക്വാറി ലീസുകളും 213 പെർമിറ്റുകളും ഉൾപ്പെടെ ആകെ 245 ഖനനാനുമതികൾ നൽകിയെന്ന മന്ത്രി പി.  രാജീവ്. ഏറ്റവും കൂടുതൽ ഖനനാനുമതി നൽകിയത് പാലക്കാട് ജില്ലയിലാണ്. ആകെ 80 ഖനനാുമതിയാണ് നൽകിയത്. ക്വാറി ലീസ് മൂന്നും ക്വാറി പെർമിറ്റ് 77 എണ്ണവുമാണ്. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. ക്വാറി പെർമിറ്റ് 38 , ക്വായിങ് ലീസ് രണ്ട്. എറണാകുളത്തെ 31 ക്വാറി പെർമിറ്റും രണ്ട് ക്വാറിയിങ് ലീസും നൽകി.

തിരുവനന്തപുരം -ഒമ്പത്, കൊല്ലം- 18, പത്തനംതിട്ട-ആറ്, ആലപ്പുഴ-മൂന്ന്, കോട്ടയം- 12 ഇടുക്കി-രണ്ട്, തൃശൂർ- മൂന്ന്, കോഴിക്കോട് -21 വയനാട് -ആറ്, കണ്ണൂർ- 10 കാസർഗോഡ്-രണ്ട് എന്നിങ്ങനെയാണ് ഖനനാനുമതി നൽകിയത്.

മൈനിങ് ആൻഡ് ജിയോളജി സ്ക്വാഡ് വിഭാഗം അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽ സ്ഥല പരിശോധന നടത്തുകയും ഖനന പ്രവർത്തനം നിർത്തിവെക്കുന്നതിന് ക്വാറി ഉടമകൾക്ക് സ്റ്റോപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃതമായി ഖനനം ചെയ്ത ധാതുവിന്റെ റോയൽറ്റിയും വിലയും പിഴയും ഈടാക്കുന്നതിനുള്ള നടപടികൾ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, കേരള മിനറൽസ് (പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിങ്, സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ) ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുന്നുണ്ട്. അനധികൃത ഖനനത്തിന് 2023- 24 കാലയളവിൽ ഒമ്പത് ക്വാറികൾക്ക് ഖനനാനുമതി നിഷേധിച്ചിരുന്നു. തിരുവനന്തപുരം- മൂന്ന്, ഇടുക്കി- ഒന്ന്, എറണാകുളം-ഒന്ന്, തൃശ്ശൂർ-ഒന്ന് കോഴിക്കോട് -മൂന്ന് എന്നിങ്ങനെയാണ് ഖനനാനുമതി നിഷേധിച്ചതെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പി. മമ്മി കുട്ടിക്ക് മറുപടി നൽകി.

Tags:    
News Summary - 245 quarries granted mining permits during 2023-24- P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.