Posted On
date_range Updated On
date_range കടൽഭിത്തി നിർമ്മിക്കാൻ 24.25 ലക്ഷം അനുവദിച്ചു - മന്ത്രി
കോഴിക്കോട്: രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് തകർന്ന ബിമാപള്ളി തൈയ്ക്കാപള്ളി പ്രദേശത്ത് 50 മീറ്റർ കടൽഭിത്തി നിർമ്മിക്കുവാനായി 24.25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തുക അനുവദിച്ചത്. ഇതുമൂലം 14 വീടുകൾ സംരക്ഷിക്കാനാവും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.