തിരുവനന്തപുരം: സ്ഥിരംതൊഴിൽ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ട്രേഡ് യൂനിയൻ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച അർധരാത്രി ആരംഭിക്കും. തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ, കേന്ദ്ര--സംസ്ഥാന സർക്കാർ സർവിസ്, അധ്യാപകർ ഉൾപ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കിൽ പെങ്കടുക്കും. കെ.എസ്.ആർ.ടി.സി ബസുകളും ഒാടില്ല. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും പണിമുടക്കും.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എൻ.എൽ.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എൻ.എൽ.ഒ, ഐ.ടി.യു.സി സംഘടനകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബി.എം.എസ് പെങ്കടുക്കില്ല.
തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനവും നടക്കും.
വാഴ്സിറ്റി പരീക്ഷ മാറ്റി;
പി.എസ്.സിക്ക് മാറ്റമില്ല
കോഴിക്കോട്:കേന്ദ്രസർക്കാറിെൻറ തൊഴിൽ നയത്തിനെതിരെ വിവിധ ട്രേഡ് യൂനിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പ്രമാണിച്ച് കേരള,കാലിക്കറ്റ്, കണ്ണൂർ, എം.ജി,ആരോഗ്യ സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം ഏപ്രിൽ രണ്ടിന് നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല.
കേരള സർവകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി / ബി.കോം എല്‍എല്‍.ബി /ബി.ബി.എ എല്‍എല്‍.ബി ഡിഗ്രി പരീക്ഷ ഏപ്രില്‍ നാലിലേക്കും മറ്റെല്ലാ പരീക്ഷകളും ഏപ്രില്‍ 18 -ലേക്കും മാറ്റി െവച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
കാലിക്കറ്റ് സർവകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി ബ്രാക്കറ്റിൽ.
കോളേജ്/വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.ഡബ്ല്യൂ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രില്‍ നാല്), നാലാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2015 പ്രവേശനം) റഗുലര്‍ (ഏപ്രില്‍ നാല്), മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രില്‍ 13), ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് (2014, 2009 സ്കീം) (ഏപ്രില്‍ 11), എല്‍.എല്‍.ബി (2000 മുതല്‍ 2007 വരെ പ്രവേശനം) പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) ആറാം സെമസ്റ്റര്‍ (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷ (മെയ് രണ്ട്). പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല.
കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച പരീക്ഷകളുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. തേഡ് പ്രഫഷനൽ ബി.എ.എം.എസ് (സപ്ലിമെൻററി) പരീക്ഷ ഏപ്രിൽ മൂന്നിന് നടക്കും. ആറാം സെമസ്റ്റർ യു.ജി ഡിഗ്രി പരീക്ഷ ഏപ്രിൽ ഒമ്പതിനും രണ്ടാം സെമസ്റ്റർ ബി.എ എൽഎൽ.ബി പരീക്ഷ ഏപ്രിൽ 13നും നടത്തും.
ആരോഗ്യ സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷ തീയതിക്ക് www.kuhs.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. എം.ജി പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.