കൊച്ചിയിൽ രണ്ടുകോടി മുപ്പതുലക്ഷത്തിൻെറ നിരോധിത നോട്ടുകൾ പിടികൂടി

കൊച്ചി: കൊച്ചിയിൽ രണ്ടുകോടി മുപ്പതു ലക്ഷത്തി​​െൻറ നിരോധിച്ച നോട്ടുകൾ പിടികൂടി. 500 ​േൻറയും 1000 ത്തിേൻറയും നോട്ടുകളാണ് ഷാഡോ എസ്​.ഐ ഹണി കെ.ദാസി​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്​റ്റിലായി. മൂവാറ്റുപുഴ മണലിൽ പറമ്പിൽ അബ്​ദുൽ ജലീൽ (55), തൃപ്പൂണിത്തുറ വേദപുരി ഗാർഡൻസ്​ ഫ്ലാറ്റ് നമ്പർ എ വണ്ണിൽ രാം ടി.പ്രഭാകർ (41), കോഴിക്കോട് മലാപ്പറമ്പ് പഞ്ഞിക്കൽ വീട്ടിൽ ജോൺ (51), തൃശൂർ മുണ്ടൂർ പുത്തേക്കര വീട്ടിൽ സത്യൻ (54), തൃശൂർ ഇരിങ്ങാലക്കുട ആലങ്ങാട് വീട്ടിൽ ജയൻ (40) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്.

നെട്ടൂർ ഭാഗത്ത് ഒരു വീട്ടിൽ അസാധു നോട്ടുകൾ മാറിയെടുക്കാനായി ആളെത്തുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ്​ സ്​ഥലത്ത് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന്​ ലഭിച്ച വിവരത്തി​​​െൻറ അടിസ്​ഥാനത്തിലാണ് മറ്റു നാലു പേരെ പൊലീസ്​ പിടികൂടിയത്. മുവാറ്റുപുഴ ഭാഗത്തു നിന്നാണ് നാലു പേരെയും പിടികൂടിയതെന്ന് പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു.  

Tags:    
News Summary - 2.35 crore old notes seized in kochi -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.