ഗുരുവായൂർ: അമ്പലനടയിൽ വരിവരിയായി 229 വധൂവരന്മാർ കതിർ മണ്ഡപത്തിലേക്ക് കാലെടുത്തുവെച്ചു. നേരത്തേ ഗുരുവായൂരിലെ വിവാഹ തിരക്കുകൾ ചിങ്ങ മാസത്തിലായിരുന്നെങ്കിൽ ഇത്തവണ മകര മാസവും അഭൂതപൂർവമായ കല്യാണത്തിരക്കിന് സാക്ഷിയായി. പുലർച്ച അഞ്ച് മുതൽ വിവാഹങ്ങൾ തുടങ്ങി.
മുഹൂർത്ത സമയമനുസരിച്ച് പട്ടർകുളത്തിന് സമീപത്തെ പന്തലിലെത്തിയ വധൂവരന്മാരടങ്ങുന്ന വിവാഹസംഘം ടോക്കൺ കൈപ്പറ്റി പ്രത്യേക വഴിയിലൂടെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് നീങ്ങി. ഓരോ സംഘത്തിലും 24 പേർ വീതമായി ക്രമപ്പെടുത്തിയിരുന്നു. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽനിന്ന് ഊഴമനുസരിച്ച് ഓരോ സംഘത്തെയായി വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചു.
രാവിലെ ഒമ്പത് മുതൽ പത്തു വരെയാണ് കൂടുതൽ വിവാഹങ്ങൾ നടന്നത്. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും വേണ്ട മാർഗനിർദേശങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നു. പൊലീസ് ജാഗ്രത പാലിച്ചതിനാൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.