മുത്തങ്ങയുടെ 21 ാം വാർഷികം 19-ന് തകരപ്പാടിയിൽ

കോഴിക്കോട് : ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ആദിവാസികളുടെ മുന്നേറ്റത്തിലെ നാഴികകല്ലായ മുത്തങ്ങ ഭൂസമരത്തിന്റെ 21-ാം വാർഷികം 19 ന് വയനാട് -മുത്തങ്ങ തകരപ്പാടിയിൽ. ഭരണകൂട - വംശീയ ഭീകരതയെ അതിജീവിച്ച ഭൂസമരകുടുംബങ്ങളും, കേരളത്തിലെ ആദിവാസി - ദലിത് - ബഹുജനസംഘടനാ പ്രവർത്തകരും, കലാസാംസ്‌കാരിക പ്രവർത്തകരും ദിനാചരണത്തിൽ പങ്കെടുക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും കോ-ഓർഡിനേറ്റർ എം. ഗീതാനന്ദനും അറിയച്ചു.

തദ്ദേശീയ ജനതയെ ശാശ്വതമായി അടിമകളാക്കി നിലനിർത്തണം എന്ന ശക്തികളുടെ വ്യാമോഹമാണ് മുത്തങ്ങയിലെ ഭരണകൂടശക്തികൾ നടത്തിയ നരനായാട്ടിന് കാരണമായത്. കേരളത്തിലെ ആദിവാസികൾ അതിനെ അതിജീവിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ രണ്ട് ദശകങ്ങളിലെ അനുഭവമാണ് ഈ മുത്തങ്ങ വാർഷികത്തിൽ ആദിവാസി - ദലിത് ജനവിഭാഗങ്ങൾക്ക് പങ്കുവെക്കുന്നതെന്നും എം. ഗീതാനന്ദൻ പറഞ്ഞു.

Tags:    
News Summary - 21st anniversary of Muthanga on 19th from 9 am at Thakarapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.