പരീക്ഷാകേന്ദ്രത്തിലെ അസൗകര്യം വിദ്യാര്‍ഥികളെ വലച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസത്തിന് കീഴിലെ ബാച്ച്ലര്‍ ഓഫ് ഇന്‍റീരിയര്‍ ഡിസൈനിങ് (ബി.ഐഡി) പരീക്ഷാകേന്ദ്രത്തിലെ സൗകര്യക്കുറവ് പരീക്ഷ മുടങ്ങാനിടയാക്കി. ബുധനാഴ്ച ഒന്നര മുതല്‍ നാലര വരെ നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ഗ്രാഫിക്സ് പേപ്പര്‍ പരീക്ഷയാണ് മുടങ്ങിയത്. പ്രോ വൈസ് ചാന്‍സലര്‍ എം. മോഹനന്‍, കണ്‍ട്രോളര്‍ ജോര്‍ജ്കുട്ടി എന്നിവര്‍ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് മുടങ്ങിയ പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

ഒക്ടോബര്‍ നാല്, അഞ്ച് തീയതികളിലെ പരീക്ഷ യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജിലും സെപ്റ്റംബര്‍ 30, ഒക്ടോബര്‍ മൂന്ന്, ഏഴ് തീയതികളിലെ പരീക്ഷകള്‍ സര്‍വകലാശാലാ സെനറ്റ് ഹൗസിലും നടത്തുമെന്നും അധികൃതര്‍ പത്രക്കുറിപ്പിറക്കി. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍െറ മൂന്ന് പ്രോഗ്രാം സെന്‍ററുകളില്‍ നിന്നായി നൂറില്‍പരം വിദ്യാര്‍ഥികളായിരുന്നു   സെനറ്റ് ഹാളില്‍ പരീക്ഷക്കത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.