ഒഴിവുള്ള മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാനേജ്മെന്‍റുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ഒഴിവുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രവേശപരീക്ഷാ കമീഷണര്‍ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, സീറ്റുകളൊന്നും ഒഴിവില്ളെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍. അവശേഷിക്കുന്ന സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റ് വേണമെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ബുധനാഴ്ചയിലെ സീറ്റുകളുടെ ഒഴിവ് വിവരമാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചതെന്ന് പ്രവേശപരീക്ഷാകമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറക്ക് അലോട്ട്മെന്‍റ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, പല സ്വാശ്രയ കോളജുകളിലും മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും സ്വന്തം നിലക്ക് പ്രവേശം നടത്താനുള്ള നീക്കത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.