അടച്ചുപൂട്ടിയ സ്കൂളുകള്‍ ഏറ്റെടുക്കല്‍ നഷ്ടപരിഹാരം തീരുമാനിച്ച ശേഷം മാത്രം

തിരുവനന്തപുരം: അടച്ചുപൂട്ടിയ നാല് സര്‍ക്കാര്‍ സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഭേദഗതി. കഴിഞ്ഞ ജൂലൈ 27 മുതല്‍ സ്കൂളുകള്‍ പൂര്‍ണമായും സര്‍ക്കാറില്‍ നിക്ഷിപ്തമാകുമെന്ന വിജ്ഞാപനത്തിനാണ് മാറ്റം വരുത്തിയത്. സ്കൂളുകള്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും അതിന്‍െറ നടപടിക്രമം നിരീക്ഷിക്കുന്നതിനും ആവശ്യമായ സമയം വേണമെന്നതിലാണിത്.

നഷ്ടപരിഹാരം തീരുമാനിച്ച് ഉറപ്പിക്കുന്ന തീയതി മുതല്‍ സ്കൂളുകള്‍ സര്‍ക്കാറില്‍ പൂര്‍ണമായി നിക്ഷിപ്തമായിരിക്കുമെന്ന തരത്തിലാണ് ഭേദഗതി.
കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍, പാലാട്ട് എ.യു.പി സ്കൂള്‍, മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍, തൃശൂര്‍ കിരാലൂര്‍ പി.എം.എല്‍.പി സ്കൂള്‍ എന്നിവ ഏറ്റെടുത്താണ് നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ മാനേജ്മെന്‍റുകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.

നഷ്ടപരിഹാരം നിശ്ചയിക്കാതെ ഏറ്റെടുത്ത നടപടി കോടതി സ്റ്റേ ചെയ്തതിനാലാണ്ഭേദഗതി വരുത്തേണ്ടിവന്നത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേരത്തേ ബന്ധപ്പെട്ട ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.