വെടിവെപ്പ്: മാവോവാദികളെ തിരയാന്‍ വനം വകുപ്പും തയാറെടുക്കുന്നു

നിലമ്പൂര്‍: കരുളായിയില്‍ മാവോവാദികളും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിന്‍െറ പശ്ചാത്തലത്തില്‍ വനത്തില്‍ പരിശോധന നടത്താന്‍ വനം വകുപ്പും തയാറെടുക്കുന്നു. റെയ്ഞ്ച് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നുള്ള പരിശോധനയാകും നടക്കുക. വെടിവെപ്പ് നടന്ന കരുളായി റെയ്ഞ്ച് പടുക്ക വനമേഖലയിലാകും ആദ്യഘട്ട പരിശോധന. ഉള്‍വനത്തിലേക്ക് തനിച്ച് പോകരുതെന്ന് ജീവനക്കാര്‍ക്ക് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ വനത്തില്‍ ഒൗട്ട്പോസ്റ്റുകളിലെ രാത്രികാവല്‍ നേരത്തെ വനം വകുപ്പ് പിന്‍വലിച്ചിരുന്നു.

അതേസമയം, വേണ്ടത്ര മുന്‍കരുതലുകളില്ലാതെ നിരായുധരായി വനത്തില്‍ പരിശോധനക്ക് പോകുന്നതില്‍ വനം വകുപ്പ് ജീവനക്കാരില്‍ ഒരു വിഭാഗം ആശങ്ക അറിയിച്ചിട്ടുണ്ട്. സന്നാഹങ്ങളുമായത്തെിയ പൊലീസിന് നേരെപോലും മാവോവാദികള്‍ വെടിയുതിര്‍ത്ത സാഹചര്യത്തില്‍ നിരായുധരായി പരിശോധനക്കിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് പരാതി. മുമ്പ് ഇത്തരം പരിശോധനകളില്‍ സായുധ പൊലീസിന്‍െറ സേവനം പ്രയോജനപ്പെടുത്താറുണ്ടായിരുന്നെന്നും ഇപ്പോള്‍ അതില്ളെന്നും ഇവര്‍ പറയുന്നു. വനം വകുപ്പ് ഒൗട്ട്പോസ്റ്റുകള്‍ക്ക് നേരെ അക്രമം നടന്നിട്ടും ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കാനോ ആയുധങ്ങള്‍ നല്‍കാനോ വകുപ്പ് തയാറായിട്ടില്ളെന്നാണ് ആക്ഷേപം.

വനം വകുപ്പ് കേസെടുത്തില്ല

കരുളായി വനത്തില്‍ തിങ്കളാഴ്ച രാത്രി മാവോവാദികളും പൊലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ വനം വകുപ്പ് കേസെടുത്തില്ല. സാധാരണ ഇത്തരം സംഭവങ്ങളില്‍ വനം വകുപ്പും കേസെടുക്കാറുണ്ട്. അനുവാദമില്ലാതെ വനത്തില്‍ കയറിയെന്നതിന് കേരള ഫോറസ്റ്റ് ആക്ട് പ്രകാരമാണിത്. സായുധസംഘമാണെങ്കില്‍ ആയുധധാരികളായവര്‍ അതിക്രമിച്ച് കയറിയെന്ന രീതിയിലാകും കേസ്. മുമ്പ് നടന്ന സമാന സംഭവങ്ങളില്‍ വനം വകുപ്പും കേസെടുത്തിരുന്നു. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ വനമേഖലയിലാണ് വെടിവെപ്പ് നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.