ചേർത്തല: ബി.ജെ.പി–ബി.ഡി.ജെ.എസ് ബന്ധത്തിൽ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ചില സാങ്കേതിക കാരണങ്ങളാണ് പദവികൾ ലഭിക്കുന്നത് വൈകാൻ ഇടയാക്കിയത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ അണികൾ ആശങ്കയിലാണെന്നും തുഷാർ പറഞ്ഞു.
തിങ്കളാഴ്ചത്തെ എൻ.ഡി.എ യോഗത്തിനു മുന്നോടിയായി ബി.ഡി.ജെ.എസിന്‍റെ നേതൃയോഗം ചേര്‍ത്തലയില്‍ ചേരും. ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗം ശനിയാഴ്ച ചേരും. ബി.ജെ.പി കേന്ദ്രനേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
ബി.ഡി.ജെ.എസുമായി തർക്കങ്ങളില്ലെന്നും അർഹമായ സ്ഥാനം നൽകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.