Posted On
date_range Updated On
date_range കാവേരി പ്രശ്നം: നാടുകാണി ചുരത്തിലൂടെ കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
നിലമ്പൂര്‍: കാവേരി പ്രശ്നത്തിന്‍െറ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തിപ്രദേശമായ വഴിക്കടവ് ആനമറിയില്‍ പൊലീസിനെ വിന്യസിച്ചു. നീലഗിരി ജില്ലാ പൊലീസ് മേധാവി മുരളി രംഭയുടെ നിര്‍ദേശപ്രകാരം ദേവാല സ്റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബ്ള്‍മാരാണ് ഡ്യൂട്ടിയിലുള്ളത്. നാടുകാണി ചുരത്തിലൂടെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തി.
ആനമറി വാണിജ്യനികുതി ചെക്പോസ്റ്റിന് സമീപത്താണ് തിരിച്ചുവിടുന്നത്. തമിഴ്നാട് ഒഴിവാക്കി എടവണ്ണ-അരീക്കോട്-താമരശ്ശേരി-മുത്തങ്ങ വഴി ഗുണ്ടല്‍പേട്ടയിലൂടെ കര്‍ണാടകയിലേക്ക് പോകാനാണ് നിര്‍ദേശം. കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ തമിഴ്നാടിന്‍െറ ചില ഭാഗങ്ങളില്‍ അക്രമമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.