ബൈക്കിടിച്ച് തെറിപ്പിച്ച എസ്.ഐയുടെ നില ഗുരുതരം

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് തെറിപ്പിച്ച എസ്.ഐയുടെ നില അതീവഗുരുതരമായി തുടരുന്നു. എ.ആര്‍ ക്യാമ്പ് റിസര്‍വ് എസ്.ഐ സതീഷ്കുമാറാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. തലക്കുള്ളിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സതീഷ്കുമാറിനെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇതിനാലാണ് ഇദ്ദേഹത്തിന്‍െറ ആരോഗ്യനില കൂടുതല്‍ വഷളായതത്രെ. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, സതീഷ്കുമാറിനെ ഇടിച്ചുതെറിപ്പിച്ച ബൈക്കോടിച്ചിരുന്ന മുഹമ്മദ് നൗഫി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നൗഫിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിബുവിനെ ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് തിരുവല്ലം വാഴമുട്ടം ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന സതീഷ്കുമാറിനെ നൗഫി ഓടിച്ചിരുന്ന പള്‍സള്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.