ട്രക്കിങ്ങിനിടെ ഹിമാചല്‍ പ്രദേശില്‍ അരീക്കോട് സ്വദേശി മരിച്ചു

അരീക്കോട്: ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിനിടെ അരീക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉഗ്രപുരം ആലുക്കലിലെ വാലില്‍ ഹൗസില്‍ പി.പി. നസീമാണ് (34) മരിച്ചത്. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിനോദയാത്രാ സംഘത്തോടൊപ്പം സെപ്റ്റംബര്‍ 13നാണ് നാട്ടില്‍നിന്ന് യാത്ര തിരിച്ചത്. ബന്ധുവായ കെ.സി. ഷഹീമും കൂടെയുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ബന്ധുക്കള്‍ വിവരമറിഞ്ഞത്. ട്രക്കിങ് നടത്തുന്നതിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് തിരിച്ചിറങ്ങുമ്പോഴാണ് ഹൃദയാഘാതമുണ്ടായി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണാലി ടൗണിലെ സിവില്‍ ഹോസ്പിറ്റലിലത്തെിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മണാലിയിലേക്ക് യാത്ര തിരിച്ചു.
യു.ഡി ക്ളര്‍ക്കായ നസീം മലപ്പുറം ആര്‍.ടി.ഒ ഓഫിസില്‍നിന്ന് ഒരു മാസം മുമ്പ് നിലമ്പൂരിലെ ഓഫിസിലേക്ക് മാറിയിരുന്നു. അവിവാഹിതനാണ്.
പരേതനായ പാറപ്പുറത്ത് അബ്ദുല്‍ ഹഖിന്‍െറ മകനാണ്. മുണ്ടമ്പ്ര ജി.എല്‍.പി സ്കൂള്‍ അധ്യാപിക കെ.സി. മറിയമാണ് മാതാവ്. സഹോദരങ്ങള്‍: നസീല, ഫസീല, ഫെബ്ന, ഫവാസ്, ഫിദ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.