സന്താനസൗഭാഗ്യം വാഗ്ദാനം ചെയ്ത് ആഭരണവും പണവും കവര്‍ന്നു; പൂജാരി അറസ്റ്റില്‍

മാറഞ്ചേരി (മലപ്പുറം): സന്താനസൗഭാഗ്യം ലഭിക്കാനെന്ന പേരില്‍ യുവതിയില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പൂജാരി അറസ്റ്റില്‍. പെരുമ്പടപ്പ് കോടത്തൂര്‍ ക്ഷേത്രത്തിലെ പൂജാരിയായ പൊന്നാനി ബിയ്യം ചെറുവായിക്കര തട്ടപ്പറമ്പില്‍ ഷാജിയെയാണ് (32) പെരുമ്പടപ്പ് എസ്.ഐ സുനില്‍ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് സ്വദേശിനിയുടെ ഒരു പവന്‍ സ്വര്‍ണാഭരണവും 10,000 രൂപയുമാണ് സന്താനസൗഭാഗ്യത്തിന് പ്രത്യേക പൂജയും ഹോമവും നടത്താനെന്ന പേരില്‍ ഇയാള്‍ കൈക്കലാക്കിയത്.

പൂജകള്‍ നടത്തിയിട്ടും കുട്ടികളുണ്ടാവാത്തതില്‍ യുവതിയും കുടുംബവും പൂജാരിയെ സമീപിച്ചെങ്കിലും ഇയാള്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയത്. എസ്.ഐ എം. സുനിലിന്‍െറ നേതൃത്വത്തിലാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തവരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.