പ്രോസിക്യൂഷന്‍ നടപടി ആശങ്കയുണ്ടാക്കുന്നത് –ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം

കോഴിക്കോട്: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍െറ സുപ്രീംകോടതിയിലെ പ്രകടനം ആശങ്കയുളവാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിനുള്ള ശിക്ഷ സ്ഥിരീകരിക്കുന്നതിലൂടെയും വധശിക്ഷ വിധിക്കുന്നതിലൂടെയും പ്രതിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിക്കുന്നതില്‍ ഗുരുതര വീഴ്ച പ്രോസിക്യൂഷന് സംഭവിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. ലഭ്യമായ തെളിവുകള്‍ പോലും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കേരളത്തിന്‍െറ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. പ്രസിഡന്‍റ് കെ. സഫിയ അലി അധ്യക്ഷത വഹിച്ചു.

പുന:പരിശോധിക്കണം –ജനാധിപത്യ മഹിളാ അസോസിയേഷന്‍

സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി പുന$പരിശോധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതി ഗോവിന്ദച്ചാമിയെ പോലുള്ള കൊടും കുറ്റവാളിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി വിധി സമൂഹത്തിനാകെ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. വിചാരണ കോടതിക്ക് മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവുകള്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കാന്‍ പര്യാപ്തമായതായിരുന്നു.

സൗമ്യയുടെ അമ്മ സുമതിയുടെ ഹൃദയ വികാരം മാനിക്കുന്ന തരത്തിലുള്ള നിലപാടാണ് മഹിളാ അസോസിയേഷന്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുക. മഹിളാ അസോസിയേഷന്‍െറ രണ്ടായിരത്തിലധികം വരുന്ന യൂനിറ്റുകളില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇതുസംബന്ധിച്ച് കത്തയക്കാനും തീരുമാനമായിട്ടുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച സൗമ്യയുടെ കുടുംബം താമസിക്കുന്ന ഷൊര്‍ണൂര്‍ കാരക്കാടുള്ള വീട്ടിലത്തെിയ അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് പി. സതീദേവി, കേന്ദ്ര കമ്മിറ്റിയംഗം ഗിരിജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് സൗമ്യയുടെ അമ്മയെ കാണാന്‍ വീട്ടിലത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.