????????? ???

കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍

തിരൂര്‍: കൂടെ താമസിക്കുന്ന നാട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പച്ചാട്ടിരിയില്‍ ബിഹാര്‍ ചെമ്പാരന്‍ ജില്ലയിലെ മുകേഷ് പാസ്വാനെ (24) കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ സ്വദേശിയായ ജിതേന്ദ്ര റാമിനെയാണ് (24) തിരൂര്‍ സി.ഐ എം.കെ. ഷാജിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പച്ചാട്ടിരിയില്‍ ക്വാര്‍ട്ടേഴ്സില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജിതേന്ദ്ര റാം മുകേഷിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചെന്ന നിലയില്‍ ജില്ലാ ആശുപത്രിയിലത്തെിക്കുകയായിരുന്നു. തിങ്കളാഴ്ച പൊലീസ് ഇന്‍ക്വസ്റ്റിനിടെ ശരീരത്തില്‍ മുറിവ് കാണുകയും കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജിതേന്ദ്ര റാമിനെ നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തിരുനാവായ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്.
പച്ചാട്ടിരിയിലെ പെയിന്‍റ് കടയില്‍ ജീവനക്കാരായിരുന്നു മുകേഷും ജിതേന്ദ്ര റാമും. മുകേഷിന്‍െറ സഹോദരന്‍ തുഫാരി പാസ്വാന്‍, ജിതേന്ദ്ര റാമിന്‍െറ സഹോദരീ ഭര്‍ത്താവ് ജിതിന്‍ റാം എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. കടയുടമയുടെ തന്നെ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ദൈനംദിന ചെലവിനായി കടയുടമ നല്‍കിയ 2000 രൂപയില്‍ സിഗരറ്റ് വാങ്ങാന്‍ മുകേഷ് അഞ്ച് രൂപ ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.