അട്ടപ്പാടിയിലെ മരണം: പോഷകാഹാരത്തിന്‍െറ കുറവല്ല –എ.കെ. ബാലന്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ മണികണ്ഠന്‍െറ മരണം പോഷകാഹാരത്തിന്‍െറ കുറവുമൂലമല്ളെന്ന് മന്ത്രി എ.കെ. ബാലന്‍. പത്രപ്രവര്‍ത്തക യൂനിയന്‍ കേസരി ഹാളില്‍ നടത്തിയ ‘മുഖാമുഖ’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോഷകാഹാരക്കുറവുമൂലം ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരുകുട്ടിയും അട്ടപ്പാടിയില്‍ മരിച്ചിട്ടില്ല. മണികണ്ഠന്‍െറ മരണം പോഷകാഹാരത്തിന്‍െറ കുറവാണെന്ന് ധരിക്കരുത്. സെപ്റ്റംബര്‍ രണ്ട് വരെ സ്കൂളില്‍ പോയ ആരോഗ്യമുള്ള കുട്ടിയാണ്. ആരോഗ്യമുള്ള കുടുംബമാണത്. വീട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിവെച്ചിരിക്കുന്നു. സെപ്റ്റംബര്‍ ഏഴിന് കുട്ടി മരിച്ചു. 12നാണ് വാര്‍ത്തയായത്. കഴിഞ്ഞ എല്‍.ഡി.എഫ് കാലത്ത് ആദിവാസി മേഖലയില്‍ 90-95 ശതമാനം ഭൗതിക വികസനം നടന്നു. എന്നാല്‍, യു.ഡി.എഫ് കാലത്ത് 62 ശതമാനമാണ് വികസനം നടന്നത്. ഈവര്‍ഷം 100 ശതമാനം വികസനം നടത്തും. ഉദ്യോഗസ്ഥ തലത്തില്‍ യാതൊരു അഴിമതിയും നടക്കില്ല. പദ്ധതികള്‍ താഴത്തേട്ടിലേക്ക് എത്തുന്നെന്ന് സംസ്ഥാന-ജില്ലാതലത്തില്‍ മോണിറ്ററിങ് നടത്തും. വെള്ളകുളം, വെച്ചിപ്പതി, വരഗംപാടി ഊരുകള്‍ സന്ദര്‍ശിച്ചു.

ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംമ്പരത്തിന്‍െറ ഉള്ളടക്കവും അര്‍ഥവും 15 ലക്ഷം ജനങ്ങളിലേക്ക് എത്തിക്കും. വിളംബരത്തിന്‍െറ 100ാം വാര്‍ഷികത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സുകുമാര്‍ അഴീക്കോടിന്‍െറ ‘ഗുരു’ പുസ്തകത്തിലെ രചനകളെ ഉള്‍പ്പെടുത്തി ഗുരുവിന്‍െറ ജീവിതദര്‍ശനം കാലോചിതമായി അടയാളപ്പെടുത്തുന്ന മള്‍ട്ടി മീഡിയ ദൃശ്യാവിഷ്കാരം പ്രദര്‍ശിപ്പിക്കും. ഇതിനെതുടര്‍ന്ന് വിവിധ ജില്ലകളില്‍ 6600 ലൈബ്രറികളില്‍ 200 പേരെ പങ്കെടുപ്പിച്ച് കുടുംബസംഗമം നടത്തും. നവോത്ഥാന നായകന്മാരുടെ നാമധേയത്തില്‍ 40 കോടി മുടക്കി ജില്ലാകേന്ദ്രങ്ങളില്‍ സാംസ്കാരിക സമുച്ചയം നിര്‍മിക്കും. പ്രാദേശികതലത്തില്‍ ഗ്രാമങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ 200-250 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന 100 തിയറ്ററുകള്‍ സ്ഥാപിക്കും. ഫിലിം സിറ്റിക്ക് വിശദ പദ്ധതി രൂപരേഖ തയാറാക്കാന്‍ ഏല്‍പിച്ചു. കോടതിയില്‍ മാധ്യമപ്രവര്‍ത്തരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന് യോജിപ്പില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനമാണ്. ജനാധിപത്യപ്രക്രിയ ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോവുന്നത് മാധ്യമങ്ങളാണ്. കോടതിയില്‍ അവര്‍ക്ക് തൊട്ടുകൂടായ്മ അംഗീകരിക്കാനാവില്ല. ക്രമസമാധാനപ്രശ്നം കോടതിക്ക് പുറത്ത് സര്‍ക്കാറിന് കൈകാര്യംചെയ്യാം. ഉള്ളില്‍ കോടതിയാണ് ഇടപെടേണ്ടത്. കോടതിയില്‍ നടക്കുന്ന നിയമവ്യാഖ്യാനത്തിന്‍െറ എല്ലാഭാഗങ്ങളും ജനങ്ങളില്‍ എത്തിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.