സൗമ്യ വധം: എൽ.ഡി.എഫ്​ സർക്കാരിന്​ ഗുരുതര വീഴ്​ച പറ്റിയെന്ന്​ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സൗമ്യ വധക്കേസ്​ കോടതിയിൽ കൈകാര്യം ചെയ്യുന്നതിൽ എൽ.ഡി.എഫ്​ സർക്കാരിന്​ ഗുരുതരമായ വീഴ്​ച പറ്റിയെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി​യതിനെക്കുറിച്ച്​ മാധ്യമ​ ​പ്രവർത്തകരോട്​ ​​പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസും ഒരേ ധാരണയോടെ നീങ്ങുകയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ കേരള ഹൈകോടതി ശരിവെക്കുകയും ചെയ്​തിരുന്നു. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകന്​ മാത്രമേ വാദിക്കാൻ കഴിയുകയു​ള്ളുവെന്നതുകൊണ്ട്​ കേരള ഹൈകോടതിയിൽ നിന്ന്​ റിട്ടയർ ചെയ്​ത ജസ്​റ്റിസിനെ കേസ്​ കൈകാര്യം ചെയ്യുന്നതിനുവേണ്ടി കോൺഗ്രസ്​ സർക്കാർ ചുമതലപ്പെട​ുത്തുകയും പബ്ലിക്​ ​​േപ്രാസിക്യൂട്ടറായിരുന്ന സുരേഷിനെ കേസിൽ സഹായിക്കുന്നതിന്​ പ്രത്യേക അഡ്വ​ക്കറ്റായി നിയമിക്കുകയും ചെയ്​തു.

കേസി​െൻറ സഹായത്തിന്​ കേസന്വേഷണത്തിലെ നാല്​ ഉദ്യോഗസ്​ഥൻമാരെ ഉൾപ്പെടുത്തി ​​പ്രത്യേക ടീമിനെയും നിയോഗിച്ചു. എന്നാൽ അഞ്ചു കൊല്ലം കോൺഗ്രസ്​ സർക്കാർ നടത്തിയ അധ്വാനമെല്ലാം ഒരു നിമിഷം കൊണ്ട്​ പഴായി. ഒരു മാസം മുമ്പ്​​ സുപ്രീം കോടതിയിൽ ഇൗ കേസ്​ വരുമെന്ന്​ നോട്ടീസ്​ വന്നിട്ടും നിലവിലെ സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന്​ ഉമ്മൻ ചാണ്ടി ചോദിച്ചു.

പബ്ലിക്​ ​പ്രോസിക്യൂട്ടറിനെയും പ്രത്യേക പൊലീസ്​ ടീമിനെയോ സർക്കാർ ഇത് അറിയിച്ചില്ല. കേസ്​ പുനരന്വേഷിക്കാനുള്ള നിയമപരമായ എ​ന്തെങ്കിലും പഴതുണ്ടേ​ായെന്ന്​ സംസ്​ഥാന സർക്കാർ പരിശോധിക്കണ​മെന്നും കുറ്റക്കാരായവർക്കെതിരെ ശക്​തമായി നടപടിയെടുക്കണമെന്നും  അദ്ദേഹം പറഞ്ഞു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.