51 ഇരട്ടകള്‍ പൂക്കളമൊരുക്കി;  കടമ്പൂര്‍ സ്കൂളില്‍ ആഘോഷം 

കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 51 ഇരട്ടകള്‍ പൂക്കളമിട്ട് ഓണാഘോഷം നിറവാര്‍ന്നതാക്കി. സ്കൂളിലെതന്നെ വിവിധ ക്ളാസുകളില്‍ പഠിക്കുന്ന ഇരട്ടക്കുട്ടികളാണ് പൂക്കളമൊരുക്കിയത്. ഒരുമയുടെ സന്ദേശംപകരുന്ന ഓണത്തിന് ഇരട്ടകളുടെ സംഗമം നടത്താമെന്ന ആശയം വിജയകരമായതോടെ പൂക്കളമൊരുക്കല്‍ മത്സരംപോലെയായി. 
51 പൂക്കളങ്ങളൊരുക്കുന്നതിനുമുള്ള പൂവുകള്‍ സ്കൂള്‍ മാനേജറാണ് കുട്ടികള്‍ക്ക് നല്‍കിയത്. പൂവുകള്‍ വാങ്ങിക്കുന്നതിന് വിദ്യാര്‍ഥികളില്‍നിന്ന് ചെറിയ തുക ഈടാക്കിയിരുന്നു. ഈ പണം സ്കൂളിലെതന്നെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണസമ്മാനമായി നല്‍കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.