സ്മാര്‍ട്ട് സിറ്റി: പ്രശ്നങ്ങള്‍  പരിഹരിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍, സ്മാര്‍ട്ട് സിറ്റി, ദുബൈ ടീകോം എന്നിവരുടെ ഓരോ പ്രതിനിധികളാണ് ഇതിലുണ്ടാവുക. സര്‍ക്കാറും ടീകോമും തമ്മിലെ കരാര്‍പ്രകാരം സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീയതി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിന് തടസ്സംനില്‍ക്കുന്ന 22 കാര്യങ്ങള്‍ ആദ്യം പരിഹരിക്കണമെന്നായിരുന്നു സ്മാര്‍ട്ട് സിറ്റി അധികൃതരുടെ നിലപാട്. 
ഈ 22 കാര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിക്കും. ആറര ലക്ഷം ചതുരശ്ര അടി വരുന്ന സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായ ആദ്യത്തെ കെട്ടിടത്തിലെ സ്ഥലം 23 കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞെന്ന് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുന$സംഘടിപ്പിച്ചു. 
വ്യവസായി എം.എ. യൂസുഫലി പ്രത്യേക ക്ഷണിതാവായി തുടരും. പദ്ധതിയുടെ നിര്‍മാണ പുരോഗതിയില്‍ തൃപ്തിയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
ആദ്യഘട്ടത്തില്‍ 5500 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. മൂന്നാംഘട്ടം അടുത്തവര്‍ഷം ആദ്യം പ്രഖ്യാപിക്കും. 2020 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി എം.ഡി ബാജു ജോര്‍ജ്, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, എം.എ. യൂസുഫലി തുടങ്ങിയവരും പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.