എയ്ഡഡ് സ്‌കൂള്‍, കോളജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍, കോളജ്​ നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനം സംവരണം നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്‌.സിക്ക് വിടാനുള്ള ബില്‍ കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 26 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനും ക്രമക്കേടുകള്‍ പരിഹരിച്ച് കര്‍ഷകര്‍ക്കായുള്ള കിസാന്‍ പെന്‍ഷന്‍ ഓണത്തിന് മുന്‍പായി തന്നെ വിതരണം ചെയ്യാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. നിലവില്‍ 400 രൂപയായിരുന്ന കിസാന്‍ കര്‍ഷക പെന്‍ഷന്‍ 600 രൂപയാക്കി ഉയര്‍ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.