ആലപ്പുഴയിൽ കാറ്​ മറിഞ്ഞ്​ ഒരാൾ മരിച്ചു

ഹരിപ്പാട്​: ആലപ്പുഴ കരുവറ്റ വഴിയമ്പലം ദേശീയ പാതയിൽ കാറ്​ മറിഞ്ഞ്​ ഒരാൾ മരിച്ചു. നാലുപേർക്ക്​ പരിക്കേറ്റു. കോട്ടയം കൊല്ലാട്​ മുതിരക്കാലയിൽ എം.സി ജോർജി​െൻറ മകൻ ബിബിൻ സി. ജോർജ്​(27) ആണ്​ മരിച്ചത്​. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്​. ആലുവ സ്വദേശിയായ അമൽ ഡൊമനിക്കിനാണ്​​ ഗുരുതര പരിക്കേറ്റത്​.

മരിച്ച ജോർജ്​ ബാഗ്ലൂരിൽ നഴ്​സായി ജോലി നോക്കുകയായിരുന്നു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ ​​​കോളജിൽ ​​​പ്രവേശിപ്പിച്ചിരിക്കുകയാണ്​. സുഹൃത്തി​െൻറ വിവാഹത്തിൽ പ​െങ്കടുക്കാൻ എറണാകുളത്തേക്ക്​ പോകു​​​​േമ്പാഴായിരുന്നു അപകടം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.