തിരുവനന്തപുരം: ഓഫിസ്സമയത്ത് ഓണാഘോഷം പാടില്ളെന്ന നിര്‍ദേശം നിലനില്‍ക്കെ സെക്രട്ടേറിയറ്റില്‍ ഓഫിസ്സമയത്തെ ബാധിക്കാതെ പൂക്കളമിടല്‍. കോണ്‍ഗ്രസ്അനുകൂല സംഘടനയുടെ അഞ്ച് അത്തപ്പൂക്കളത്തില്‍ ഒന്ന് പ്രവൃത്തിസമയത്തേക്കും നീണ്ടു. പൂര്‍ത്തിയാകാന്‍ അരമണിക്കൂര്‍ വൈകിയെന്നും ഇതിന് പകരമായി ഇത്രയും ജീവനക്കാര്‍ വൈകീട്ട് അരമണിക്കൂര്‍ അധികം ജോലി ചെയ്തെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
എല്ലാ ബ്ളോക്കുകള്‍ക്കുമുന്നിലും മനോഹരമായ പൂക്കളങ്ങള്‍ നിറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നതോടെ കഴിഞ്ഞദിവസം ഉച്ചക്കുള്ള ഇടവേളയിലാണ് വടംവലി അടക്കം മത്സരങ്ങള്‍ നടന്നത്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ അഞ്ച് ബ്ളോക്കുകളിലാണ് പൂക്കളമിട്ടത്. ഇതില്‍ നാലും രാവിലെ പത്തിനു മുമ്പ് പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. അനക്സ് ഒന്നില്‍ രാവിലെ 9.45ന് പൂക്കളം തയാറായി. മന്ത്രി കെ.ടി. ജലീലാണ് ഇവിടെ ദീപം തെളിച്ചത്.
രണ്ടാം അനക്സില്‍ 9.50ന് പൂക്കളമായി. ഇവിടെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിലവിളക്ക് കൊളുത്തി. നോര്‍ത്ബ്ളോക്കില്‍ പത്ത് മണിക്ക് പൂര്‍ത്തിയായ പൂക്കളത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പൊതുഭരണ സെക്രട്ടറി ഉഷാടൈറ്റസും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. പഴയ നിയമസഭാഹാളിന് സമീപവും പൂക്കളമിട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് അടങ്ങുന്ന നോര്‍ത് ബ്ളോക്കിലെ പൂക്കളം 10.45നാണ് പൂര്‍ത്തിയായത്. സെക്രട്ടേറിയറ്റില്‍ പ്രവൃത്തിസമയം 10.15നാണ് തുടങ്ങുന്നത്. അരമണിക്കൂര്‍ കൂടുതല്‍ എടുത്ത സാഹചര്യത്തിലാണ് അത്രയും ജീവനക്കാര്‍ വൈകീട്ട് അര മണിക്കൂര്‍ അധികം ജോലി ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ക്യാന്‍റീനില്‍ ഇന്നലെ ഓണസദ്യയും ഒരുക്കിയിരുന്നു. ക്യാന്‍റീന് മുന്നിലെ പാര്‍ക്കിങ് ഏരിയയിലാണ് സദ്യ സജ്ജീകരിച്ചത്. വന്‍ തിരക്കാണ് സദ്യക്ക് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.