കേരളത്തിന്റെ വളർച്ചക്ക് വ്യവസായ വികസനം അനിവാര്യം- പിണറായി

തിരുവനന്തപുരം: കേരളത്തിന്റെ വളർച്ചക്ക് വ്യവസായ വികസനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദര്ശിപ്പിക്കലല്ല വികസന പ്രവർത്തനം. ക്രിയാത്മകമായ ഇടപെടലാണ് ഇതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി അത്തരം ഒന്നാണ്. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരിൽ ബന്ധിപ്പിക്കും. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിതെന്നും ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.