തിരുവനന്തപുരം: ഭീകരാക്രമണങ്ങളില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ജീവന്‍ പ്രതിവര്‍ഷം റോഡ് അപകടങ്ങളില്‍ പൊലിയുന്നുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ‘സോഫ്റ്റ്’ (സേവ് ഒൗവര്‍ ഫെല്ളോ ട്രാവലര്‍) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പ്രതിവര്‍ഷം 4,000ത്തോളം പേര്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനത്തെയെങ്കിലും നമ്മളില്‍ പലരും വിചാരിച്ചെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നു. അതിന് ഒരുപരിധിവരെ പൊലീസിന്‍െറ ഭാഗത്തുനിന്നുള്ള നടപടികളും കാരണമായിട്ടുണ്ട്. സഹായിക്കുന്നവരെ കോടതി കയറ്റുന്ന നടപടികളാണ് പല ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടാകുന്നത്. പരിക്കേറ്റവരുമായി ആശുപത്രിയിലത്തെുന്നവരുടെ പേരുപോലും ചോദിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പെടുന്നവര്‍ക്ക് പെട്ടെന്ന് പരിചരണം നല്‍കുന്നതിനും ആവശ്യമെങ്കില്‍ പ്രഥമശുശ്രൂഷ നല്‍കി വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനും വേണ്ടി കര്‍മസേനയെ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോഫ്റ്റ് ആരംഭിച്ചതെന്ന് അധ്യക്ഷത വഹിച്ച ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.ഒരു പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്ന് 25 പേര്‍ അടങ്ങുന്നതാണ് ഒരു ഗ്രൂപ്. ഇത്തരത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസിന്‍െറ കീഴില്‍ രൂപവത്കരിച്ചിട്ടുള്ള സോഫ്റ്റിന്‍െറ പൈലറ്റ് പ്രോജക്ടില്‍ 600 പേര്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.