പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വിവരാവകാശ  അപേക്ഷ വര്‍ധിച്ചു

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എത്തുന്ന ചോദ്യങ്ങളുടെ എണ്ണത്തില്‍ വര്‍ധന. തള്ളുന്ന അപേക്ഷകളുടെ എണ്ണവും കൂടി. 2006-07 കാലത്ത് ലഭിച്ചതിനേക്കാള്‍ പത്തിരട്ടി അപേക്ഷകളാണ് വിവരാവകാശനിയമത്തിന് പത്താണ്ട് തികഞ്ഞ 2014-15ല്‍ ലഭിച്ചത്. മുമ്പ് ദിവസേന മൂന്നെണ്ണം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35 എണ്ണം. 

കഴിഞ്ഞ വര്‍ഷം മാത്രം 12,993 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 22.10 ശതമാനം നിരസിക്കപ്പെട്ടു. 10 ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചെന്ന, മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അതിശയോക്തിയാണെന്ന് വിവരാവകാശ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് പറയുന്നു. അപേക്ഷകളും മറുപടികളും വെബ്സൈറ്റില്‍ ചേര്‍ക്കാത്ത സ്ഥിതിക്ക് 10 ലക്ഷമെന്ന കണക്ക് വിശ്വസനീയമല്ല. കത്തുകള്‍, ഇ-മെയിലുകള്‍, എസ്.എം.എസുകള്‍, പരാതികള്‍, അപേക്ഷകള്‍ എന്നിങ്ങനെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വന്ന എല്ലാ സന്ദേശങ്ങളും ചേര്‍ത്തുവെച്ചാല്‍ ഒരുപക്ഷേ 10 ലക്ഷമെന്നത് ശരിയാകാമെന്നും അദ്ദേഹം പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.