കൊച്ചി: സംസ്ഥാനത്ത് പുതുതായി ഒരിടത്തും ടോള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. സംസ്ഥാന പൊതുമരാമത്ത് വകുപ്പോ വകുപ്പിന് കീഴിലെ കമ്പനികളോ പണം മുടക്കുന്ന പദ്ധതികള്‍ക്ക് ഇനിമുതല്‍ ടോള്‍ ഉണ്ടാവില്ളെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പാലാരിവട്ടത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മേല്‍പാലത്തിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയില്‍ നാല് ടോള്‍ നിര്‍ത്തലാക്കി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലെ 15 ടോളില്‍ രണ്ടെണ്ണവും നിര്‍ത്തലാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന്‍െറ പൂര്‍ണ അധികാരത്തിലുള്ള ടോളുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 10,000-15,000 കോടി ചെലവഴിച്ചുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മലയോര ഹൈവേ വികസനത്തിന് പദ്ധതി തയാറാക്കാന്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. മലയോര-തീരദേശ ഹൈവേകള്‍, ദേശീയപാത നാലുവരിയാക്കല്‍, തിരുവനന്തപുരം-കന്യാകുമാരി ഹൈവേ എന്നിങ്ങനെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കുന്നത്. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം കിലോമീറ്റര്‍ റോഡ് തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമാണ്. ഈ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അവരുടെ കൈയില്‍ പണമില്ലാത്ത സഹചര്യമുണ്ട്.
മൂന്നുവര്‍ഷത്തെ ഗാരന്‍റിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചേര്‍ത്തല-ഓച്ചിറ 80 കി.മീ. പാത ആദ്യവര്‍ഷംതന്നെ തകര്‍ന്നു. നിര്‍മാണത്തിലെ അപാകതയും ശ്രദ്ധക്കുറവുമൂലവും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് മാത്രമായി 4000 കോടിയോളം രൂപ ആവശ്യമുണ്ട്. റോഡുകളില്‍ വാഹനങ്ങള്‍ക്ക് മാത്രമല്ല, കാല്‍നടക്കാര്‍ക്കും സൈക്ക്ള്‍ യാത്രക്കാര്‍ക്കും പരിഗണന ലഭിക്കണം- മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പാലം നാടിന് സമര്‍പ്പിച്ചു. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, പി.ടി. തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ. മാക്സി, മേയര്‍ സൗമിനി ജയിന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.