Posted On
date_range Updated On
date_range സ്വാശ്രയ ഫീസ്: ഒത്തുകളിയെന്ന് സുധീരന്‍
തിരുവനന്തപുരം: കണ്ണൂര്‍, കെ.എം.സി.ടി, കരുണ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെറിറ്റ് സീറ്റില്‍ ഉള്‍പ്പെടെ 85 ശതമാനം സീറ്റിലും, അവര്‍ സ്വയം നിശ്ചയിച്ച ഫീസ് ഈടാക്കാന്‍ അവസരം ഒരുക്കിയത് സര്‍ക്കാറും മാനേജ്മെന്‍റും തമ്മിലെ ഒത്തുകളിയുടെ ഫലമായിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആരോപിച്ചു.
സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെ വിദ്യാര്‍ഥികളോടും രക്ഷാകര്‍ത്താക്കളോടും മാപ്പര്‍ഹിക്കാത്ത തെറ്റാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.