Posted On
date_range Updated On
date_range രണ്ടാനമ്മ വീട് പൂട്ടി സ്ഥലം വിട്ടു; നാല് കുട്ടികള്‍ രാത്രി കഴിഞ്ഞത് വരാന്തയില്‍
തിരൂര്‍: രണ്ടാനമ്മ വീട് പൂട്ടി സ്ഥലംവിട്ടതിനെതുടര്‍ന്ന് നാല് കുട്ടികള്‍ ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് വരാന്തയില്‍. കൂട്ടായി പള്ളിക്കുളം അങ്കണവാടിക്ക് സമീപമാണ് സംഭവം. 14, 13, ഏഴ്, മൂന്ന് വീതം വയസ്സുള്ള ആണ്‍കുട്ടികളാണ് ക്രൂരതക്കിരയായത്. ഇവരുടെ പിതാവ് ബുധനാഴ്ച രാത്രി ഗള്‍ഫിലേക്ക് പോയിരുന്നു. അതിന് പിന്നാലെ വൈരങ്കോട് സ്വദേശിനിയായ രണ്ടാനമ്മയും വീട് വിടുകയായിരുന്നു. കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം വരാന്തയിലേക്ക് വലിച്ചിട്ട ശേഷം വീടും പുറത്തേക്കുള്ള ഗേറ്റും പൂട്ടിയ ശേഷമായിരുന്നു ഇത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ എത്തുന്നത് വരെയും കുട്ടികള്‍ക്ക് ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. അവശനിലയിലായിരുന്നു ഇവര്‍.
രണ്ട് വര്‍ഷം മുമ്പാണ് ഉമ്മ മരിച്ചത്. ഇവരുടെ പിതാവുമായുള്ള ബന്ധത്തില്‍ രണ്ടാനമ്മക്ക് രണ്ട് മക്കളുണ്ട്. അവരുമായാണ് യുവതി പോയത്. പിതാവ് നാട്ടിലുണ്ടായിരുന്നപ്പോഴും കുട്ടികള്‍ പീഡനത്തിനിരയായിരുന്നതായി നാട്ടുകാര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. കുട്ടികളും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ ഏറ്റെടുക്കാന്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ തയാറായെങ്കിലും വിവരമറിഞ്ഞത്തെിയ ചില ബന്ധുക്കള്‍ സംരക്ഷണമേറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.