Posted On
date_range Updated On
date_range സീസണ്‍ ടിക്കറ്റുകാരെ പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ കയറ്റണം –ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം
കോട്ടയം: സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കണം. വേണാട് എക്സ്പ്രസിലെയും പരശുറാം എക്സ്പ്രസിലെയും ഫസ്റ്റ് ക്ളാസ് കംപാര്‍ട്ട്മെന്‍റ് നിര്‍ത്തിയ റെയില്‍വേ സീസണ്‍ ടിക്കറ്റ് യാത്രക്കാരന് ടിക്കറ്റ് തുക മടക്കിനല്‍കാനും 12,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഫോറം ഉത്തരവിട്ടു. അഡ്വ. തോമസ് മാത്യു നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കാന്‍ റെയില്‍വേ തയാറായില്ളെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് കുറഞ്ഞത് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടത് റെയില്‍വേയുടെ ബാധ്യതയാണെന്നും പകല്‍ സ്ളീപ്പര്‍ കോച്ചുകളില്‍ യാത്രാനുമതി നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ബോസ് അഗസ്റ്റിന്‍ അധ്യക്ഷനും കെ.എന്‍. രാധാകൃഷ്ണന്‍, രേണു പി.ഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.