കേളകം: കേളകം പഞ്ചായത്ത് മുട്ടുമാറ്റിയിലെ ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ കാട്ടുകൊമ്പനെ രക്ഷപ്പെടുത്തി. വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് കരക്കുകയറ്റിയത്. മുട്ടുമാറ്റിയിലെ പരത്തനാല്‍ തോമസിന്‍െറ വീടിനോട് ചേര്‍ന്ന ഉപയോഗമില്ലാത്ത പൊട്ടക്കിണറ്റിലാണ് ബുധനാഴ്ച അര്‍ധരാത്രി ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് ചീങ്കണ്ണിപ്പുഴ കടന്നത്തെിയ കാട്ടുകൊമ്പന്‍ വീണത്. രാവിലെ 10 മണിയോടെയാണ് ആനയെ പുറത്തത്തെിച്ചത്.
10 മീറ്ററിലധികം താഴ്ചയുള്ള കിണറില്‍ പാതിഭാഗം വെള്ളമുണ്ടായിരുന്നതിനാല്‍ ആനക്ക് പരിക്കേറ്റില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറ്റിലേക്ക് 15 മീറ്റര്‍ നീളത്തിലുണ്ടാക്കിയ തുരങ്കത്തിലൂടെ പുറത്തേക്കുവരാന്‍ പ്രയാസപ്പെട്ട ആനയെ, പേരാവൂരില്‍ നിന്നത്തെിയ ഫയര്‍ഫോഴ്സ് സംഘം വടംകെട്ടി വലിച്ച് കയറ്റാനും ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് കൂടുതല്‍ വിസ്തൃതിയില്‍ മണ്ണിടിച്ചാണ് പുറത്തേക്ക് വഴിതുറന്നത്.
പുറത്തുകടന്ന ആന നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളിലൂടെ ദീര്‍ഘദൂരം താണ്ടി ചീങ്കണ്ണിപ്പുഴ കടന്ന് ആറളം വനത്തിലേക്ക് മടങ്ങി. കാട്ടാനയെ കിണറ്റില്‍ നിന്നും പുറത്തത്തെിക്കുന്നത് കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തത്തെിയത്. ആനയെ വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പിന്‍െറ റാപ്പിഡ് റസ്പോണ്‍സ് ടീമും സ്ഥലത്തത്തെിയിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ സജികുമാര്‍, പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാര്‍, ആറളം അസി. വാര്‍ഡന്‍ വി. മധുസൂദനന്‍, കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ കെ. രതീശന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.