സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ വാര്‍ഷിക ഓഡിറ്റുകള്‍ നടക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വര്‍ഷംതോറും ഓഡിറ്റ് നടത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും നടക്കുന്നില്ല. ജില്ലകള്‍ തോറും ഓഡിറ്റ് നടത്താന്‍ പ്രത്യേകം ജില്ലാ രജിസ്ട്രാര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ അത് പ്രാവര്‍ത്തികമാകുന്നില്ല.

രജിസ്ട്രേഷന്‍ വകുപ്പിന്‍െറയും അക്കൗണ്ടന്‍റ് ജനറലിന്‍െറയും ഓഡിറ്റുകളാണ് നടത്തേണ്ടത്. ഓഫിസുകളിലെ റവന്യൂ കണക്ക് കണ്ടത്തൊന്‍പോലും കാര്യമായ പരിശോധനയില്ല. തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ അരക്കോടിയിലേറെ രൂപ ട്രഷറിയില്‍ അടയ്ക്കാതെ വ്യാജ ബില്ലുകളുണ്ടാക്കി തട്ടിപ്പ് നടന്നത് പുറത്തുവന്നതിനുപിന്നാലെയാണ് ഇവിടങ്ങളില്‍ യഥാസമയം ഓഡിറ്റ് നടക്കുന്നില്ളെന്ന് കണ്ടത്തെിയത്. 2013 ജൂണ്‍ 30നാണ് തിരുവല്ലം ഓഫിസില്‍ അവസാനമായി ഓഡിറ്റ് നടന്നത്. ട്രഷറിയിലേക്ക് അടയ്ക്കാനുള്ള അഞ്ചുമാസത്തെ പണം വിവിധ ഘട്ടങ്ങളിലായാണ് തട്ടിയത്. സബ് രജിസ്ട്രാറുടെയും ട്രഷറിയിലെ ഉദ്യോഗസ്ഥന്‍െറയും സൗഹൃദ സംഭാഷണത്തിനിടെയാണ് തട്ടിപ്പിന്‍െറ ചുരുളഴിഞ്ഞത്. തുടര്‍ന്ന് സബ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ബില്ലുകള്‍ കണ്ടത്തെുകയും വിവരം വകുപ്പ് മേധാവിയെ അറിയിക്കുകയും ചെയ്തത്.

രജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനികവത്കരണത്തിന്‍െറ ഭാഗമായി ഐ.ടി വിഭാഗം കോടികള്‍ ചെലവിട്ടെങ്കിലും നികുതിചോര്‍ച്ച കണ്ടത്തൊനും സബ് രജിസ്ട്രാര്‍ ഓഫിസുകളിലെ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും കാര്യമായ സംവിധാനങ്ങളുണ്ടായില്ല. മിക്ക ഓഫിസുകളിലും മൂന്നും നാലും വര്‍ഷത്തിലൊരിക്കലാണ് പരിശോധന. സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്‍.എല്‍.സി (ബാധ്യതയില്ളെന്ന സര്‍ട്ടിഫിക്കറ്റ്) നല്‍കാനാണ് കഴിഞ്ഞ കുറേക്കാലമായി പരിശോധന നടത്തുന്നതത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.