Posted On
date_range Updated On
date_range പിറവം-കുറുപ്പന്തറ ഇരട്ടപ്പാത ഇന്ന് കമീഷന്‍ ചെയ്യും
കടുത്തുരുത്തി: പിറവം-കുറുപ്പന്തറ 12 കി.മീ ഇരട്ടപ്പാത ശനിയാഴ്ച കമീഷന്‍ ചെയ്യും. ഇതിനായി പാളങ്ങള്‍ ബന്ധിപ്പിക്കുന്ന കട്ട് ആന്‍ഡ് കണക്ഷന്‍ ജോലി രാവിലെ ഒമ്പതുമുതല്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് സമീപം ആരംഭിക്കും. വൈകീട്ട് നാലുവരെ കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം നിരോധിച്ചാണ് ജോലി നടത്തുന്നത്.
ഇതോടനുബന്ധിച്ച് പല ട്രെയിനുകളും റദ്ദാക്കിയും ആലപ്പുഴ വഴി തിരിച്ചുവിട്ടും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുമാണ് ജോലി പൂര്‍ത്തീകരിക്കുക. വൈകീട്ട് നാലോടുകൂടി പുതിയ പാതയിലൂടെ ട്രെയിന്‍ കടത്തിവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.