തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കേ മരിച്ച അങ്കമാലി സ്വദേശി ജ്യോമേഷ് ജോസിന് ജയില്‍ അധികൃതര്‍ ചികിത്സ നിഷേധിച്ചതായി മനുഷ്യാവകാശ കമീഷന്‍ അന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കേസ് പരിഗണിച്ച് ഉത്തരവിന് മാറ്റി.
2015 മേയ് 24ന് വിയ്യൂര്‍ ജയില്‍ ആശുപത്രി വാര്‍ഡില്‍ അബോധാവസ്ഥയില്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് ജ്യോമേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഇതില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ടായെന്ന് കമീഷന്‍ കണ്ടത്തെി. ജയില്‍ ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇത് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന്‍െറ സേവനം ലഭ്യമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ ഒരു ആക്രമണത്തില്‍ ജ്യോമേഷിന്‍െറ ഡയഫ്രത്തില്‍ ദ്വാരം ഉണ്ടായിരുന്നു. ഇതിന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇത്തരം കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും ജയിലില്‍ യഥാസമയം ചികിത്സ നല്‍കിയില്ളെന്നാണ് കമീഷന്‍ കണ്ടത്തെിയത്.
കമീഷന്‍ അന്വേഷണ വിഭാഗം ഡിവൈ.എസ്.പി സി. വിനോദാണ് കേസ് അന്വേഷിച്ചത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടന്നത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അഡ്വ. വിദ്യ സംഗീത് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതത്തേുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ തടവുകാരായ രോഗികള്‍ക്കായി പ്രിസണേഴ്സ് വാര്‍ഡ് സജ്ജമാക്കിയെങ്കിലും രോഗികളായ തടവുകാരുടെ മരണം തുടര്‍ക്കഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.