ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ  പീഡിപ്പിച്ച അധ്യാപകന്‍  അറസ്റ്റില്‍

ബാലുശ്ശേരി: ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ പീഡി പ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര കടമേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പൂനൂര്‍ പുതിയമ്പാറ അബ്ദുല്‍ നിസാറിനെയാണ് (42) പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി സി.ഐ കെ. സുഷീര്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബന്ധുവീട്ടിലത്തെിയ അബ്ദുല്‍ നാസിര്‍ അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചതായാണ് പരാതി. 
പെണ്‍കുട്ടി പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന്  ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.