തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ പദവി സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മന്ത്രിസഭാ യോഗത്തിനുശേഷം വി.എസുമായി കൂടിയാലോചിക്കും. നിയമവശങ്ങള്‍ പരിഗണിച്ചാകും അന്തിമതീരുമാനമെടുക്കുക.
വിഎസിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ തീരുമാനമെടുക്കുകയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ അറിയിച്ചിരുന്നു.
വി.എസിന്‍റെ പദവി സംബന്ധിച്ച പൊളിറ്റ് ബ്യൂറോ തീരുമാനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സർക്കാർ എന്തെങ്കിലും തീരുമാനമെടുത്താൽ അപ്പോൾ അറിയിക്കാമെന്നും ചർച്ചകൾ ക്രിയാത്മകമായിരുന്നെന്നും പിണറായി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.