Posted On
date_range Updated On
date_range ലയനം ബാങ്കുകളെ ശക്തിപ്പെടുത്തും -അരുന്ധതി ഭട്ടാചാര്യ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്കുകളുടെ ലയനം ബാങ്കിങ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എസ്.ബി.ഐ ഗ്രൂപ് ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. ആഗോളതലത്തില്‍ ശക്തിപ്രാപിക്കാനാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്.ബി.ടി ജീവനക്കാര്‍ ഉന്നയിക്കുന്ന ആശങ്കയില്‍ കഴമ്പില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതുകൊണ്ട് ഒരു ശാഖപോലും പൂട്ടില്ല. ജീവനക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാവുകയോ അവരുടെ ആനുകൂല്യങ്ങള്‍ കുറക്കുകയോ ചെയ്യില്ല. ലയനത്തോടെ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് കൂടുതല്‍ ശക്തിപ്രാപിക്കും. ഇപ്പോളുയരുന്ന ആശങ്കകള്‍ അസ്ഥാനത്താണ്. ഉപഭോക്താക്കളുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിക്കുന്ന നടപടികളുമായി മാനേജ്മെന്‍റ് മുന്നോട്ടുപോകുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.