മുല്ലപ്പെരിയാര്‍ സമരസമിതി അടിയന്തരയോഗം ചേര്‍ന്നു

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവനയില്‍ മുല്ലപ്പെരിയാര്‍ സമരസമിതി അടിയന്തരയോഗം ആശങ്ക രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ നേരില്‍കണ്ട് ആശങ്ക അറിയിക്കാന്‍ ഉപ്പുതറ കരോള്‍ പ്ളാസയില്‍ ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സമരസമിതിയുമായി ചര്‍ച്ചക്ക് തയാറാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യോഗം സ്വാഗതംചെയ്തു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കുശേഷം തുടര്‍നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.

ഉന്നതാധികാര സമിതിയുടെ ഏകപക്ഷീയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയോട് സമരസമിതിക്ക് യോജിപ്പില്ല. സമരസമിതിയും കേരളത്തിന്‍െറ പൊതുമനസ്സും ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് നേരത്തേ തള്ളിക്കളഞ്ഞതാണ്. ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് രാഷ്ട്രീയ തീരുമാനമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ പുതിയ സര്‍ക്കാര്‍ തയാറാകണം. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ ശോച്യാവസ്ഥ അന്താരാഷ്ട്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കാലവര്‍ഷമടുത്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നടത്താനും തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനും നടപടിയുണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.