പ്രസ്താവന തമിഴ്നാടിനെ സഹായിക്കും –പി.ജെ. ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവന ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്നാടിന്‍െറ നീക്കത്തെ സഹായിക്കുമെന്ന് പി.ജെ. ജോസഫ്. പിണറായിയുടെ പ്രസ്താവന കേരളത്തിന്‍െറ വാദങ്ങളെ ബലഹീനമാക്കുന്നതാണ്. ഡല്‍ഹി, റൂര്‍ഖി ഐ.ഐ.ടികളുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അണക്കെട്ട് അപകടത്തിലാണെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലാകും. ഡാം അപകടാവസ്ഥയിലാണെന്നും പുതിയ അണക്കെട്ട് വേണമെന്നും നിയമസഭ ഭരണ-പ്രതിപക്ഷ ഭേദമന്യേ നാലുതവണ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പ്രസ്താവന പുന$പരിശോധിക്കണമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നതെന്ന് ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യന്‍ പ്രതികരിച്ചു. പുതിയ ഡാം മാത്രമാണ് ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.