മുല്ലപ്പെരിയാര്‍: പുതിയ ഡാം വേണ്ടെന്ന് പിണറായി വിജയന്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് ആവര്‍ത്തിച്ചു. സംഘര്‍ഷമല്ല, സമാധാനമാണ് വേണ്ടതെന്നും പ്രശ്നപരിഹാരത്തിന് തമിഴ്നാടുമായി തുറന്നചര്‍ച്ച നടത്തണമെന്നും പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് ഏകപക്ഷീയമായി ഡാം നിര്‍മിക്കാന്‍ കഴിയില്ല. ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ നിഷ്കര്‍ഷിക്കുന്നത്. ഈ നിലപാടാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തത്തെി. പരാമര്‍ശം പ്രതിഷേധകരവും നിര്‍ഭാഗ്യകരവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.  മുന്‍ സര്‍ക്കാറുകള്‍ കൈക്കൊണ്ട തീരുമാനത്തിന് കടകവിരുദ്ധമാണ് പിണറായിയുടെ പരാമര്‍ശമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പുതിയനിലപാട് കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് എതിരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  പിണറായിയുടെ വാദം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്‍െറ അഭിപ്രായത്തിന് നേര്‍വിപരീതമാണ്. ഇത് തമിഴ്നാടിന്‍െറ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ. കേരളത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന അഭിപ്രായം പിണറായി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭയും സര്‍വകക്ഷി യോഗവും ഐകകണ്ഠ്യേന അംഗീകരിച്ച് തുടര്‍ന്നുവന്ന നയസമീപനത്തിന് എതിരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.

പിണറായി വിജയന്‍െറ പ്രസ്താവന ദുരൂഹവും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവുമാണെന്ന് മുന്‍ ജലവിഭവമന്ത്രിയും എം.പിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസ്താവന ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്നാടിന്‍െറ നീക്കത്തെ സഹായിക്കുമെന്ന് പി.ജെ. ജോസഫും അഭിപ്രായപ്പെട്ടു. പിണറായിയുടെ പ്രസ്താവന കേരളത്തിന്‍െറ വാദങ്ങളെ ബലഹീനമാക്കുന്നതാണ്. മുഖ്യമന്ത്രി പ്രസ്താവന പുന$പരിശോധിക്കണമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന പുന$പരിശോധിക്കണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്‍മാനും കേന്ദ്രകമ്മിറ്റി അംഗവുമായ ഫാ. ജോയി നിരപ്പേല്‍ ആവശ്യപ്പെട്ടു.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.