മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡൽഹി: ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തിെൻറ മുന്നോട്ടു പോക്കിൽ കേന്ദ്ര ഗവൺമെൻറിെൻറ സഹകരണം അതിപ്രധാനമാണെന്ന് പിണറായി സ്വന്തം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധം യാഥാർത്ഥ്യമാകണം. ഫെഡറൽ സമ്പ്രദായത്തിെൻറ അന്തഃസത്ത കാത്തു സൂക്ഷിക്കലും അനിവാര്യമായ കടമയാണ്. അതിലേക്കുള്ള മുതൽക്കൂട്ടായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നതെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരെത്ത ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുമായും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

രാവിലെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകരും മലയാളി സംഘടനാ നേതാക്കളും ചേർന്നാണ് സ്വീകരിച്ചത്. കേരളഹൗസിലെത്തിയ പിണറായിക്ക് ഡൽഹി മലയാളികളും ജീവനക്കാരും ഊഷ്മള വരവേൽപ്പും നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

രണ്ട് ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും പിണറായി പങ്കെടുക്കും. കേരളവും ബംഗാളുമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പിബി വിലയിരുത്തും. വി.എസിന് എന്തു പദവി നല്‍കണമെന്ന കാര്യവും ആലോചിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.